
എല്ലാ ജോലി മേഖലയിലെയും ജീവനക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് കുറഞ്ഞ ശമ്പളവും അധിക പണിയും. പ്രത്യേകിച്ചും കോര്‍പറേറ്റു മേഖലയിലുള്ളവരാണ് ഇത്തരത്തിലുള്ള പ്രതിസന്ധി കൂടുതലായും അനുഭവിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ പലയിടങ്ങളിലും ഉയര്‍ന്ന വരുമാനം കൈവരിക്കാന്‍ കഴിയുന്ന മറ്റുപല ജോലികളുമുണ്ട്. എന്നാല്‍ ഇത്തരം ചെറിയ ജോലികളെ ആളുകള്‍ വിലമതിക്കാതെ പോകുന്നു എന്നതും മറ്റൊരു വാസ്തവമാണ്. ഇപ്പോഴിതാ ഒരു പാനീപ്പൂവി വിറ്റ് ജീവിതമാര്‍ഗം കണ്ടെത്തുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍ ഒരു ദിവസത്തെ തന്റെ വരുമാനത്തെ കുറിച്ചാണ് യുവാവ് സംസാരിക്കുന്നത്.
@vijay_vox_andcollege_arena_ എന്ന യൂസറാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പാനിപ്പൂരി വില്‍ക്കുന്ന യുവാവിനോട് ഒരു ദിവസം എത്ര രൂപ കിട്ടുമെന്നാണ് ചോദിക്കുന്നത്. ഉടനെ വളരെ നിസ്സാരമായി തനിക്ക് 2500 രൂപ കിട്ടുമെന്ന് യുവാവ് പറയുകയാണ്. ഉത്തരം കിട്ടുന്ന ആള് അമ്പരക്കുകയും വീണ്ടും ഒരു ദിവസത്തെ വരുമാനം എത്രയാണെന്ന് ചോദിക്കുകയാണ്. അതേ എന്ന് ആ യുവാവ് ഉത്തരം പറയുകയാണ്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഇതിനോടകം പത്തുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. തങ്ങള്‍ ദിവസം മുഴുവന്‍ പണിയെടുത്താലും മാസത്തിന്റെ അവസാനം വളരെ കുറഞ്ഞ വരുമാനമാണ് കിട്ടുന്നതെന്ന് ചിലര്‍ പറഞ്ഞു. രാവിലെ കുളിച്ച് ടിപ്പ് ടോപ്പ് ആയി പോയാലും അടിമപ്പണിയാണെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്. മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാനോ പുറത്തിറങ്ങാനോ കഴിയുന്നില്ല. ചില സമയങ്ങളില്‍ ജോലി ഇട്ടെറിഞ്ഞിട്ട് പോകാന്‍ തോന്നുന്നുണ്ട് എന്നാണ് മറ്റുപലരും കുറിച്ചത്.






