
തമിഴ് സിനിമയില്‍ ഏറെ ആരാധകരുളള താരമാണ് അജിത്ത്. കേരളത്തിലും നടന്റെ സിനിമകള്‍ക്ക് ലഭിക്കുന് സ്വീകാര്യത വളരെ വലുതാണ്. അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങള്‍ കാണാനും വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഈ താരകുടുംബത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുളളൂ.
അച്ഛന് അജിത്തിനെപ്പോലെ മകന് ആദ്വിക്കിനും സ്പോര്‍ട്സില്‍ താല്പര്യം ഏറെയാണ്. ചെന്നൈയിലെ പോപ്പുലര്‍ ആയ ഒരു ക്ലബ്ബിലെ ജൂനിയര്‍ ഫുട്ബോള്‍ ടീമില്‍ അംഗമായ ആദ്വിക് ഒരു ടൂര്‍ണമെന്റില്‍ സ്വര്‍ണം നേടുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
സ്പോര്‍ട്സിനോട് താല്പര്യമുണ്ടെങ്കിലും അച്ഛന് അജത്തിന് തിരക്കുകള്‍ കാരണം പലപ്പോഴും മകന് ആദ്വിക്കിന്റെ സ്പോര്‍ട്സ് പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അമ്മ ശാലിനിയാണ് മകന് കൂട്ടായും പ്രോത്സാഹനമായും എപ്പോഴും കൂടെയുണ്ടാകുന്നത്.
ഏറ്റവും അടുത്തായി നടന്ന ഒരു സ്പോര്‍ട്സ് ഇവന്റില്‍ ആദ്വിക് പങ്കെടുത്തപ്പോള്‍ അവിടെയെത്തിയ ശാലിനി മകന്റെയും കൂട്ടുകാരുടെയും ചിത്രങ്ജള് പകര്‍ത്തുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇവന്റിന് ശേഷം മകനോടും കൂട്ടുകാരോടും ശാലിനി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.






