കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു കുഞ്ഞിന് മുലയൂട്ടുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മെറിഡിത്ത് ബാര്‍ന്യാക് എന്ന യുവതിയാണ് ഫ്ളോറിഡയിലെ ഡിസ്നി ലാന്റില്‍ റൈഡ് ആസ്വദിക്കുന്നതിനിടയില്‍ കുഞ്ഞിനെ മുലയൂട്ടിയത്. മെറിഡിത്തിന്റെ ബന്ധു പകര്ത്തി്യ ഈ ചിത്രങ്ങളാണ് ഒടുവില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്.
നിരവധി പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന റൈഡിലുള്ള ചിത്രമാണ് പങ്കുവയ്ക്കപ്പെട്ടത്. ചിത്രം പ്രചരിച്ചതോടെ കുഞ്ഞിന്റെ സുരക്ഷ നോക്കാതെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് യുവതി ഇങ്ങനെ ചെയ്തത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വിമള്നങ്ങള് അതികരുകടന്നപ്പോള് ഒടുവില്‍ ബന്യാര്ക്ക് തന്നെ മറുപടിയുമായി എത്തി. ആളുകള്‍ വിമര്‍ശിക്കുന്നതു പോലെ കുട്ടിയുടെ സുരക്ഷ നോക്കാതെയല്ല മുലയൂട്ടിയതെന്നാണ് ബര്‍ന്യാക് പറഞ്ഞത് കയറിയത് ഫ്രോസണ്‍ എവര്‍ ആഫ്റ്റര്‍ എന്ന റൈഡിലായിരുന്നെന്നും അത് വളരെ പതുക്കെയുള്ളതായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ചിത്രം കാണുമ്പോള്‍ പലര്‍ക്കും ഇതൊരു വേഗത്തിലുള്ള റൈഡാണെന്ന് തോന്നും. എന്നാല്‍ അങ്ങനെയല്ല ഇതൊരു ബോട്ട് റൈഡാണ്. സീറ്റ്ബെല്റ്റുകളൊന്നും റൈഡിലില്ല. സുരക്ഷിതമായതുകൊണ്ടാണ് മകള്‍ പോപ്പിക്ക് മുലയൂട്ടണമെന്ന് തോന്നിയപ്പോള്‍ അങ്ങനെ ചെയ്തത്'. ബര്‍ന്യാക് പറഞ്ഞു. കുഞ്ഞിന് പൊതുയിടങ്ങളില്‍ വച്ച് മുലയൂട്ടാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് താന്‍ എന്നും മറ്റുള്ളവരെയും അങ്ങന ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണെന്നും ബര്‍ന്യാക് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Comments