
സാരിയില്‍ പുത്തന്‍ ലുക്ക് പരീക്ഷിച്ച് അന്ന ബെന്‍.ബ്ലൗസ്ലെസ്സ് ലുക്കിലാണ് താരം. വെള്ള നിറത്തിലുള്ള സാരിയാണ് വേഷം. വെള്ളയില്‍ കറുപ്പും ഗോള്‍ഡനും കലര്‍ന്ന സാരിയാണ് താരം ഉടുത്തിരിക്കുന്നത്. ആകെ മൊത്തം ട്രെന്റി ലുക്കിലാണ് അന്ന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സില്‍വര്‍ കളറിലുള്ള ആഭരണങ്ങളാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പാര്‍വതി തിരുവോത്ത്, എസ്തര് അനില്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഫോട്ടോകള്‍ക്ക് കമന്റുമായെത്തിയിട്ടുണ്ട്.
അതേസമയം ത്രിശങ്ക് ആണ് താരം മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച സിനിമ. നിരവധി സിനിമകള്‍ അണിയറയിലുണ്ട്.






