
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ നിര്‍ദേശം. ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.
ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാണെന്ന് വിലയിരുത്തി. കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും അനാവശ്യ ഭീതി വേണ്ടെന്നും യോഗം വ്യക്തമാക്കി.
കോവിഡ് കേസുകളില്‍ വര്‍ധനവുള്ളത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും യോഗം വിലയിരുത്തി. ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നുമാണ് ലഭിക്കുന്ന നിര്‍ദ്ദേശം.






