
കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ബീന ആന്റണിയുടേത്. ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് കുമാറും സീരിയലുകളില്‍ സജീവമായ താരമാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ ഹിറ്റാണ്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങള്‍ എല്ലാ വിശേഷങ്ങളും വ്യക്തിപരമായ കാര്യങ്ങളും ആരാധകരുമായി പങ്കിടാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിത മുഖമായ അവന്തികയുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ബീന ആന്റണി അടുത്തിടെ പറഞ്ഞിരുന്നു. മകനെക്കൂടാതെ തനിക്കുള്ള മകള്‍ എന്നാണ് ബീന ആന്റണി അവന്തികയെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ഏറെക്കാലത്തിനു ശേഷം അവന്തികയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുകയാണ് ബീന ആന്റണി. ‘‘കുറെ നാളുകള്‍ക്ക് ശേഷം’’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. ‘ഞങ്ങള്‍ ചെറിയൊരു പിണക്കത്തിലായിരുന്നു’ എന്ന് ബീന ആന്റണി പറയുമ്പോള്‍ അവന്തിക സോറി എന്ന് പറഞ്ഞ് ബീനയെ കെട്ടിപ്പിടുക്കുന്നതും വീഡിയോയില്‍ കാണാം. ‘ഇതെല്ലാം കണ്ടിട്ട് അമ്മയ്ക്ക് കുശുമ്പ് തോന്നുന്നുണ്ട്’ എന്നാണ് അവന്തിക പറയുന്നത്. എന്നാല്‍ ബീന ആന്റണി ‘അമ്മയെ കാണിച്ച്, ഒരു കുഴപ്പവുമില്ലല്ലോ‘ എന്നും പറയുന്നുണ്ട്....’’ ഇരുവരുടെയും സൗഹൃദത്തിന് മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. എന്നും നല്ല സുഹൃത്തുക്കളായിരിക്കണമെന്നും വഴക്കിടരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
‘ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള് എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും..’ ബീന ആന്റണി പറയുന്നു. ‘എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആള്, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി’ എന്ന് അവന്തികയും സൂചിപ്പിച്ചിരുന്നു.
.






