
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായി കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് നേര്.
ലൂസിഫറിന് ശേഷം മോഹന്‍ലാലിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം ലഭിച്ച സിനിമ ഇറങ്ങിയിരുന്നില്ല. ജീത്തുവിന്റെ തന്നെ ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും അത് ഒടിടി റിലീസായിട്ടാണ് എത്തിയത്. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ആരാധകര്‍ തിയേറ്ററില്‍ അദ്ദേഹത്തിന്റെ ഒരു വിജയ ചിത്രത്തിനായി കാത്തിരിക്കുക ആയിരുന്നു. അതാണ് ഇപ്പോള്‍ നേരിലൂടെ അവസാനിച്ചിരിക്കുന്നത്.
നടി കൃഷ്ണപ്രഭയും നേരില്‍ അഭിനയിച്ചിരുന്നു. ചെറിയ വേഷമാണെങ്കില്‍ കൂടിയും താരത്തിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം.
'നമ്മ ജയിച്ചിട്ടോം മാരാ'' എന്ന ക്യാപ്ഷനോടെയാണ് കൃഷ്ണപ്രഭ പോസ്റ്റ് ഇട്ടത്. സൂര്യയുടെ സിനിമയിലെ ഹിറ്റ് ഡയലോഗ് ആണ് ഇത്. മോഹന്‍ലാലിന് ഒപ്പം കോടതിമുറിയുടെ സെറ്റില്‍ കുശലം പറഞ്ഞുകൊണ്ട് നില്ക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റിലാണ് കൃഷ്ണപ്രഭ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെറുതാണെങ്കിലും നല്ല രീതിയില്‍ കൃഷ്ണ ചെയ്തിട്ടുണ്ടെന്നും പ്രേക്ഷകര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്. ജീത്തുവിന്റെ ദൃശ്യം 2, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിലും കൃഷ്ണ അഭിനയിച്ചിട്ടുണ്ട്.






