
സിനിമ മേഖലയിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. എത്രയൊക്കെ വെറുപ്പും ദേഷ്യവും ഉണ്ടെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെടുമ്പോൾ നിറഞ്ഞ ചിരിയോടെയാണ് എല്ലാവരും വിശേഷങ്ങൾ പങ്കിടാറുള്ളത്. അത്തരത്തിൽ ഒരു സൗഹൃദ സംഭാഷണത്തിന്റെ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. വളരെകാലങ്ങളായി തമ്മിൽ വലിയ അടുപ്പം ഇല്ലാതിരുന്ന അഭിഷേക് ബച്ചനും സൽമാൻ ഖാനും തമ്മിൽ സൗഹൃദം പങ്കിടുന്ന കാഴ്ചയാണ് ആരാധകർ ഏറ്റെടുക്കുന്നത്. നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ് തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചത് ഒരു ഗംഭീര പാർട്ടിയിലൂടെയാണ്. അതിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ബോളിവുഡിന്റെ ഭായ് ജാൻ സൽമാൻ മെഗാസ്റ്റാർ അമിതാഭ് ബച്ചനെയും മകൻ അഭിഷേക് ബച്ചനെയും അഭിവാദ്യം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും കാണുന്നത്. ചിരിച്ച മുഖത്തോടെ ഇവർ പരസ്പരം കുശലം പങ്കിടുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിൽ പിരിയുന്നതിന്റെ സൂചനയാണോ ഈ സൗഹൃദകാഴ്ച എന്ന സംശയവും ആരാധകർ പങ്കിടുന്നുണ്ട്. മുൻ മിസ്സ് ഇന്ത്യയും അഭിനേത്രിയുമായ ഐശ്വര്യ സൽമാനുമായി ഒരു കാലത്ത് തീവ്രമായ പ്രണയത്തിലായിരുന്നു. അഭിഷേകുമായി സൽമാൻ അകന്നതും ഈ വിവാഹത്തിന് ശേഷമാണ്. അതുകൊണ്ട് തന്നെ ഈ സൗഹൃദം പുതുക്കൽ ആരാധകർക്കിടയിൽ സംശയം കൂട്ടിയിട്ടുണ്ട്.
എല്ലാ ബോളിവുഡ് എ-ലിസ്റ്റുകളും ഈ പാർട്ടിയിൽ പങ്കെടുത്തു. ഹൃത്വിക് റോഷനും പിതാവ് രാകേഷ് റോഷനും അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഉർവശി റൗട്ടേല, സോനു നിഗം തുടങ്ങി നിരവധി താരങ്ങൾ ഈ പാർട്ടി പ്രൗഡ ഗംഭീരമാക്കി.






