
ആരാധകര്‍ക്കേറെ പ്രിയപ്പെ ഒരു സംവിധായകനാണ് പാ രഞ്ജിത്ത്. വ്യത്യസ്തമായ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
നിലവില്‍ വിക്രം നായകനാവുന്ന തങ്കലാന് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് പാ രഞ്ജിത്ത്. തിരക്കുകള്‍ക്കിടയിലും സംഗീത സംവിധായകന് ഇളയരാജയെ പാ രഞ്ജിത്ത് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇസൈജ്ഞാനിയെ സന്ദര്‍ശിച്ച വിവരം പാ രഞ്ജിത്ത് തന്നെയാണ് എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. എണ്ണമെല്ലാം വണ്ണം ( ചിന്തകളെല്ലാം മനോഹരം) എന്നാണ് സന്ദര്‍ശനത്തെക്കുറിച്ച് പാ രഞ്ജിത്ത് കുറിച്ചത്. ഇരുവരും ഉടന്‍ ഒരു ചിത്രത്തിനായി ഒന്നിക്കും എന്ന അഭ്യൂഹങ്ങളാണ് ഈ കൂടിക്കാഴ്ച ഉയരുന്നത്.
ഇരുവരുടെയും കൂടിക്കാള്ചയില് മറ്റൊരു കൗതുകം കൂടി കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഒരു പുസ്തകം ഇളയരാജയ്ക്ക് പാ രഞ്ജിത്ത് സമ്മാനിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ഡോ. ബി.ആര് അംബേദ്കര്‍ തന്റെ ഭാര്യയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളുടെ സമാഹാരമാിരുന്നു ആ പുസ്തകം.
അതേസമയം വൈകാതെ തന്നെ തങ്കലാന് തിയറ്ററുകളിലേക്കെത്തിക്കാനുളള തീവ്രശ്രമത്തിലാണ് പാ രഞ്ജിത്തും സംഘവും. പാര്‍വതി തിരുവോത്തും, മാളവിക മോഹനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതി , ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കിരണ്‍ , മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
2024 ജനുവരി 26 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകള്‍ അറിയിച്ചിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം എത്തും.
❤️❤️❤️எண்ணமெல்லாம் வண்ணமம்மா!!!❤️❤️❤️ pic.twitter.com/l2bb7uvfFX
— pa.ranjith (@beemji) December 21, 2023






