
ഭക്ഷണ വിഭവങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ കാഴ്ചക്കാര്‍ ഏറെയാണ്. പുതിയ വിഭവങ്ങള്‍ അറിയാനും അവയുടെ റെസിപ്പികള്‍ മനസ്സിലാക്കാനും അവ വീട്ടില്‍ പരീക്ഷിക്കാനും എല്ലാം ആളുകള്‍ക്ക് തിടുക്കമാണ്. അതുകൊണ്ട് തന്നെ ഭക്ഷണപ്രേമികള്‍ക്ക് ഇത്തരം പുതിയ വിഭവങ്ങള്‍ സ്വീകാര്യമായില്ലെങ്കില്‍ അവര്‍ വിമര്‍ശിക്കുകയും ചെയ്യും. നിരവധി പരീക്ഷണ വീഡിയോകളാണ് ഇതുപോലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ഭക്ഷണപ്രേമികളെ ഒന്നടങ്കം ദേഷ്യം കൊള്ളിച്ചുക്കൊണ്ടിരിക്കുകയാണ് മോയെ മോയെ രസഗുള ചായ
സംഭവം വേറെ ഒന്നുമല്ല, രസഗുള ഇട്ട ചായ തന്നെയാണ് ഇത്. ചെന എന്ന വീട്ടില്‍ ഉണ്ടാക്കുന്ന പാല്‍ക്കട്ടയില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന പലഹാരമാണ് രസഗുള. ചെനയും റവയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നീട് ഇത് പഞ്ചസാര ലായനിയിലിട്ട് തിളപ്പിക്കുകയും ചെയ്യും. ബംഗാളിലും ഒറീസയിലുമാണ് രസഗുളപ്രിയര് ഏറെയും. അതുപോലെ തന്നെ ഇന്ത്യക്കാരുടെ ഇഷ്ട പാനീയമാണ് ചായ്. ഡ്രിങ്ക് മാത്രമല്ല അതൊരു വികാരം തന്നെയാണ്. ഏത് അവസ്ഥയിലും ഒരു ഗ്ലാസ് ചായക്കുടിച്ചാല് ആകെ ശരീരവും മനസ്സും നിറയും.
എന്നാല്‍ ഈ രസഗുള ചായ കണ്ടതും ആളുകള്‍ ആകെ അസ്വസ്ഥരാണ്. ഇതെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പലരും ചോദിക്കുന്നത്. @the.foodie.panda എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു ഗ്ലാസ് ആണ് കാണുന്നത്. അതില്‍ ഒരു രസഗുളയും കാണാം. തുടര്‍ന്ന് അതിലേക്ക് ചൂട് ചായ ഒഴിക്കുകയാണ്. എന്നാല്‍ ഇത് ചായപ്രേമികള്‍ക്ക് തീരെ ഇഷ്ടമായില്ല എന്നാണ് കമന്റില്‍ നിന്ന് മനസ്സിലാക്കുന്നത്.






