
ഇന്ത്യന്‍ വിപണിയിലെ എസ്യുവികള്‍ക്കിടയില്‍ ട്രെന്‍ഡ് സെറ്ററായ മോഡലായിരുന്നു ജീപ്പ് കോമ്പസ്. യൂറോപ്പില്‍ 2024 മോഡല്‍ പരിഷ്ക്കാരത്തോടെ കോമ്പസ് എസ്യുവിയെ അവതരിപ്പിച്ചിരിക്കുകയാണ് ജീപ്പ്. ഇത്തവണ രൂപത്തിലും ഭാവത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും ഫീച്ചര്‍ നിരയില്‍ ചില ഗംഭീര അപ്ഗ്രേഡുകളാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ഒപ്പം ഇ-ഹൈബ്രിഡ്, 4Xe പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുകളും വാഹനം വാങ്ങാനാവും.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, ഹീറ്റഡ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് പുതിയ ജീപ്പ് കോമ്പസിലെ ചില പ്രധാന സവിശേഷതകള്‍. ഇതുകൂടാതെ ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രിക് ഡ്രൈവര്‍ എയ്ഡുകള്‍ പോലുള്ള സംവിധാനങ്ങളും ജീപ്പ് എസ്യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. കോമ്പസില്‍ വാഗ്ദാനം ചെയ്യുന്ന ADAS സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയ കാര്യമാണ് ഏറ്റവും പ്രധാനമായി എടുത്തു പറയേണ്ടത്.
ADAS സ്യൂട്ടില്‍ ആക്റ്റീവ് ബ്രേക്കിംഗിനൊപ്പം ഫുള്‍ സ്പീഡ് ഫോര്‍വേഡ് കൊളിഷന്‍ വാര്‍ണിംഗ്, ആക്റ്റീവ് ലെയ്ന്‍ മാനേജ്മെന്റ്, റിയര്‍ ക്രോസ് പാത്ത് ഡിറ്റക്ഷന്‍, ഡ്രൌസി ഡ്രൈവര്‍ ഡിറ്റക്ഷന്‍, പെഡസ്ട്രിയന്‍, സൈക്ലിസ്റ്റ് ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ പോലുള്ള സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2024 ജീപ്പ് കോമ്പസ് മൂന്ന് ഓപ്ഷണല്‍ പാക്കേജുകള്‍ക്കൊപ്പം ആള്‍ട്ടിറ്റിയൂഡ്, സമ്മിറ്റ്, ഓവര്‍ലാന്‍ഡ്, ട്രെയില്‍ഹോക്ക് വേരിയന്റുകളിലാണ് ഇനി മുതല്‍ വാങ്ങാനാവുന്നത്. ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 4Xe പ്ലഗ് ഇന്‍ ഹൈബ്രിഡ് എന്നിവയാണ് കോമ്പസിലെ എഞ്ചിന് ഓപ്ഷനുകള്‍. രണ്ടിലും 4WD സംവിധാനവും ഓട്ടോ, സ്നോ, സാന്‍ഡ്/മഡ്, സ്പോര്‍ട് എന്നിങ്ങനെ ഒന്നിലധികം ടെറൈന്‍ മോഡുകളും ജീപ്പ് സജ്ജീകരിച്ചിരിക്കുന്നു.
ഇപ്പോള്‍ ഏകദേശം 11.85 ലക്ഷം രൂപ വരെയുള്ള കിടിലന്‍ ഇയര്‍ എന്‍ഡ് ഓഫറുകളോടെയാണ് ജീപ്പ് എസ്യുവികള് വാങ്ങാനാവുക. പ്രത്യേക ഓഫറുകള്‍, ക്യാഷ് ഡിസ്കൗണ്ടുകള്‍, കോര്‍പ്പറേറ്റ് ആനുകൂല്യങ്ങള്‍, ആകര്‍ഷകമായ എക്സ്ചേഞ്ച് ബോണസുകള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ഇയര്‍ എന്‍ഡ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയിലാണ് മുകളില്‍ സൂചിപ്പിച്ച 11.85 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താനാവുക. അതേസമയം മെറിഡിയനില്‍ 4.85 ലക്ഷം രൂപയുടെ ഓഫറുകള്‍ ലഭിക്കും. ഇതില്‍ 25,000 രൂപയുടെ ഒരു എക്സ്ചേഞ്ച് ബോണസും, 30,000, രൂപ വരെ കോര്‍പ്പറേറ്റ് ഓഫറും, 30,000 രൂപ വരെയുള്ള പ്രത്യേക ഓഫറുകളും ലഭിക്കുന്നുണ്ട്. ഇനി കോമ്പസ് വാങ്ങുവാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ 2.05 ലക്ഷം രൂപ വരെ ഓഫറുകളാണ് പ്രീമിയം എസ്യുവിയില് ജീപ്പ് ഒരുക്കിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപയുടെ പ്രത്യേക ഓഫറുകളും കോര്‍പ്പറേറ്റ് ബോണസുകളും 1.50 ലക്ഷം രൂപയുടെ കസ്റ്റമര്‍ ആനുകൂല്യങ്ങളാണ് ഇതിന് ലഭിക്കുന്നത്.






