തിരുവനന്തപുരം: ക്രിസ്മസിന് സംസ്ഥാനത്ത് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു.ക്രിസ്മസ് ദിനത്തില്‍ ചെന്നൈ മുതല്‍ കോഴിക്കോട് വരെയായിരിക്കും സ്പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് നടത്തുക. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനം.
ചെന്നൈയില്‍ നിന്ന് പുലര്‍ച്ചെ 4.30ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്പെഷ്യല്‍ വന്ദേഭാരതിന് പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലവില്‍ സ്പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കുംഅവിടെ നിന്ന് തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്.






