ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ പാനലിന്റെ വിജയത്തിൽ കടുത്ത നിലപാടുമായി കൂടുതൽ താരങ്ങൾ രംഗത്ത്. പത്മശ്രീ തിരിച്ച് നല്‍കുമെന്ന് ഗുസ്തി താരം വിരേന്ദര്‍ സിംഗ് യാദവ്. സാക്ഷി മാലിക്കിനും രാജ്യത്തെ പെണ്‍മക്കള്‍ക്കുമായി പത്മശ്രീ തിരികെ നല്‍കും. സമാനമായ തീരുമാനമെടുക്കാന്‍ വലിയ കായിക താരങ്ങളോട് അഭ്യര്‍ഥിക്കുന്നു എന്നും വിരേന്ദര്‍ സിംഗ് പറഞ്ഞു.
'ഈ രാജ്യത്തിന്റെ മകൾക്കും സഹോദരിക്കും വേണ്ടി ഞാൻ പദ്മശ്രീ തിരിച്ചുനൽകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സാർ, ഞാൻ നിങ്ങളുടെ മകളെ കുറിച്ചോർത്ത്, എന്റെ സഹോദരിയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു,' വിരേന്ദര്‍ സിംഗ് സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.

Comments