പത്തനംതിട്ട; നീണ്ട ഒരു മാസത്തെ ഇടവേളയ്ക്ക് ശേ,ം മോട്ടാര്‍ വാഹന വകുപ്പ് റോബിന് ബസ് ഉടമയ്ക്ക് വിട്ടുകൊടുത്തു. ബസ് വിട്ടുകൊടുത്തത് എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ്. റോബിന് ബസ് കഴിഞ്ഞ മാസമായിരുന്നു പിടിച്ചെടുത്തത്. ഇന്നലെയാണ് ബസ് വി്ട്ടുകൊടുക്കാനായി പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ്് ഉ്ത്തരവിട്ടത്. കോടതിയുടെ നിര്‍ദേശം പരിഗണിച്ചാണ് ബസ് ഇന്ന്ം വിട്ടുനല്‍കിയത്. നിലവിലെ നടപടി അനുസരിച്ച് ബസിന് സര്‍വീസ് നടത്താമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കേണ്ടതായി വരുമെന്നും എം വി ഡി അറിയിച്ചു.
ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുനല്‍കുന്നതിനായി കോടതി ഉത്തരവിട്ടത്. മോട്ടോര്‍ വാഹന വകുപ്പിന് ആവശ്യമെങ്കില്‍ വാഹനം പരിശോധിക്കാം. എം വി ഡിക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.






