
കൊച്ചി: ഐഎസ്എല്ലിൽ ഏഴാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് മുബൈ സിറ്റി പോരാട്ടം പുരോഗമിക്കുന്നു. മുബൈക്കെതിരെ 11 -ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് കേരളത്തിനു വേണ്ടി ആദ്യ ഗോള്‍ നേടി.
സസ്പെൻഷൻ കഴിഞ്ഞ് ഇവാൻ വുകാമനോവിച്ച് തിരിച്ചെത്തുന്നത് കൊമ്പന്മാരുടെ ആത്മവിശ്വാസം ഉയർത്തും. ദിമിത്രിയോസ് ഡയമന്റക്കോസും ക്വാമി പെപ്രയും പ്രബീർ ദാസുമെല്ലാം കളം അറിഞ്ഞ് കളിച്ചാൽ ജയം ഉറപ്പാണ്.
സീസണിലെ ആദ്യ റൗണ്ട് മത്സരത്തിൽ നടന്നവയ്ക്കെല്ലാം സ്വന്തം സ്റ്റേഡിയത്തിൽ മറുപടി നൽകണം. വിജയത്തോടെ ക്രിസ്മസ് ആഘോഷമാക്കണം. മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ മനസിൽ ഈ രണ്ട് ലക്ഷ്യങ്ങളുണ്ട്.
Here's how we lineup tonight! 👊#KBFCMCFC #KBFC #KeralaBlasters pic.twitter.com/RadkhalcF2
— Kerala Blasters FC (@KeralaBlasters) December 24, 2023
നിലവിലത്തെ ചാമ്പ്യന്മാരായ മോഹൻ ബഗാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി. എങ്കിലും മോഹൻ ബഗാനെതിരെ ചുവപ്പ് കാർഡ് കണ്ട ഗ്രെഗ് സ്റ്റുവർട്ട്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിംഗ്, രാഹുൽ ഭേക്കേ എന്നിവർ മുംബൈ നിരയിൽ ഉണ്ടാകില്ല.
🚨 𝗧𝗘𝗔𝗠 𝗡𝗘𝗪𝗦: 𝗜𝗡𝗖𝗢𝗠𝗜𝗡𝗚! 🚨
Petr Kratky rings in the changes as Rostyn Griffiths leads #TheIslanders out in Kochi tonight 💪🩵#KBFCMCFC #ISL10 #AamchiCity 🔵 @stakenewsindia pic.twitter.com/Prh0HGo43p— Mumbai City FC (@MumbaiCityFC) December 24, 2023
പരസ്പരം ഏറ്റുമുട്ടിയ 19ൽ ഒമ്പതും മുംബൈ ജയിച്ചു. ബ്ലാസ്റ്റേഴ്സ് നാലെണ്ണം ജയിച്ചപ്പോൾ ആറെണ്ണം സമനിലയിലായി.






