
തിരുവനന്തപുരം: ക്രിസ്മസിന് ഇത്തവണ ബെവ്കോയില്‍ വില്‍പ്പന നടത്തിയത് ഇരട്ടി മദ്യം. രണ്ടുദിവസം മുമ്പ് മുതല്‍ ക്രിസ്മസ് ആഘോഷിച്ചു തുടങ്ങിയ മലയാളി മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്തെ ബെവ്കോയില്‍ നിന്നും വാങ്ങിയത് 154.77 കോടി രൂപയുടെ മദ്യം.
ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. 2022 ല്‍ ക്രിസ്മസിന്റെ തലേന്ന് വില്‍പ്പന നടത്തിയത് 69.55 കോടിയുടെ മദ്യമായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പന ഉണ്ടായി. 2022 ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ക്രിസ്മസ് തലേന്ന് ചാലക്കുടിയിലായിരുന്നു ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 6385290 രൂപയുടെ മദ്യ വില്‍പ്പന ചാലക്കുടയില്‍ നടന്നപ്പോള്‍ രണ്ടാമതുള്ള ചങ്ങനാശേരിയില്‍ 6287120 രൂപയുടെയും, ഇരിങ്ങാലക്കുടയില്‍ 6231140 രൂപയുടെയും പവര്‍ഹൗസില്‍ 6008130 രൂപയുടെയും നോര്‍ത്ത് പറവൂരില്‍ 5199570 രൂപയുടേയും മദ്യവില്‍പ്പനയാണ് നടന്നത്.






