
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് നദിയ മൊയ്തു. ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി ചിത്രം ഭീഷ്മപര്വ്വത്തിലൂടെ നടി സിനിമയില്‍ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ 35ാം വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നദിയ. ഭര്‍ത്താവ് ഷിരിനൊപ്പമുളള ഒരു പഴയകാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
1998 ല്‍ ആയിരുന്നു ഷിരിഷ് ഗോദ്ബോലെയുമായുളള നദിയയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്കു പോയ നദിയ 2008 ലാണ് മുംബൈയിലേക്ക് താമസം മാറിയത്. സനം, ജന എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.
നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തിലൂടെയായിരുന്നു നദിയയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അറുപതോളം സിനിമകളില്‍ നദിയ അഭിനയിച്ചിട്ടുണ്ട്..
വിവാഹശേഷം അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത നദിയയുടെ രണ്ടാം വരവ് 2004 ല്‍ പുറത്തിറങ്ങി തമിഴ് ചിത്രം ‘എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയായിരുന്നു.






