ന്യൂഡല്‍ഹി ;ഭാരത് ദാല്‍, ഭാരത് ആട്ട എന്നിവയ്ക്ക് പിന്നാലെ ഇപ്പോളിതാ ഭാരത് അരിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തുന്നത് വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ്. അരി ചില്ലറ വില്‍പ്പനയ്ക്കെത്തുന്നത് കിലോയ്ക്ക് 25 രൂപയെന്ന നിരക്കിലാകും.
ഭാരത് റൈസ് ലഭ്യമാകുന്നത് സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ- ഓപ്പേറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ,നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് , കേന്ദ്രീയഭണ്ഡാര് ഔട്ട്ലെറ്റുകള്, സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലാണ്. നിലവില്‍ ഭാരത് ദാല്‍ 60 രൂപ നിരക്കിലും ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപ നിരക്കിലും വില്‍ക്കുന്നുണ്ട്.






