
അധിക്ഷേപ കമന്റിട്ട ആള്‍ക്ക് ചുട്ട മറുപടിയുമായി നടി മാലാ പാര്‍വതി. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന സിനിമ കണ്ടു മികച്ച അഭിപ്രായം കുറിച്ച പോസ്റ്റിന് വന്ന കമന്റിനാണ് കുറിക്കു കൊളളുന്ന മറുപടിയുമായി മാലാ പാര്‍വതി എത്തിയത്. നേര് സിനിമ കണ്ടിട്ട് താരങ്ങളെ ഓരോരുത്തരെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് മാലാ പാര്‍വതി കുറിപ്പ് പങ്കുവെച്ചിരുന്നു.
ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടി? എന്ന കമന്റുമായി ഒരാളെത്തിയതായിരുന്നു മാലാ പാര്‍വതിയെ ചൊടിപ്പിച്ചത്. സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓര്‍മയില്ല എന്നായിരുന്നു ഇതിന് മാലാ പാര്‍വതി നല്കിയ മറുപടി.
ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടി? എന്ന കമന്റുമായി ഒരാളെത്തിയതായിരുന്നു മാലാ പാര്‍വതിയെ ചൊടിപ്പിച്ചത്. സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓര്‍മയില്ല എന്നായിരുന്നു ഇതിന് മാലാ പാര്‍വതി നല്കിയ മറുപടി.

ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാല്‍ സര് ചിത്രം''നേര് ' കണ്ടു.അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും !ലാല്‍ സാര്‍, സിദ്ദിഖ് സര്, ജഗദീഷ് ചേട്ടന്, അനശ്വര! വേറെ ലെവല്‍. Anaswara Rajan Terrific Performance. Lived every moment.Amazing.
അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോണ്‍ ഡിംഗും ,കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. സിദ്ദിഖ് സര്.. ന്റെ ക്രിമിനല്‍ വക്കീല്‍ വേറെ ലെവല്‍.ലാല്‍ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോല്‍ക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകര്‍ന്നാട്ടം സൂക്ഷ്മവും കൃത്യവും.
Jeethu Joseph മലയാളത്തിന് നല്കിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്'. ശ്രീ ഗണേഷ് കുമാര്‍,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനില്‍ തുടങ്ങി നടീ നടന്മാര് എല്ലാം ഗംഭരമായി. എന്നാണ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.







Comments