
നടി ഐശ്വര്യ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ബ്ലാക്കില്‍ വന്ന് ആരാധക മനം കീഴടക്കുകയാണ് താരം.
ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ലൈക്കും കമന്റുമായി ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ക്ക് താരം നല്കിയ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. തന്റെ ഔട്ട്ഫിറ്റിനെ കറുപ്പില്‍ തയ്യാറാക്കിയ സിനമണ്‍ കോഫിയുമായാണ് നടി താരതമ്യപ്പെടുത്തിയിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം സെലിബ്രിറ്റികളും ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തുന്നുണ്ട്.






