
പ്രഭാസ് ചിത്രം സലാര്‍ ഇന്ത്യയില്‍ 2023ലെ വന്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറം വിജയമാണ് സലാര്‍ സ്വന്ത്മാക്കിയിരിക്കുന്നത്. പുതിയ ബോക്്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലുങ്ക് സംസ്ഥാനങ്ങളില്‍ സലാര്‍ 102 കോടിനേടിയെന്നാണ്. ആഗോളതലത്തില്‍ 402 കോടി രൂപ സ്വന്തമാക്കിയതായിയാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ ഒടുവില്‍ പറഞ്ഞിരിക്കുന്നത്.ഉത്തരേന്ത്യയില്‍ സലാറിന് മികച്ച പ്രതികരണമാണുള്ളത്.
ദേവയെന്ന കഥാപാത്രമായി പ്രഭാസ് സലാറില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ പുറത്തുവരുന്നു. മലയാളത്തിന്റെ പ്രയനടന് പ്രഥ്വിരാജും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നു.






