
കൊച്ചി : ഫെഫ്കയുടെ കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . പ്രസിഡന്റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തിരഞ്ഞടത്തു.വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ എച്ചും സ്ഥാനത്തേക്ക് തിരഞ്ഞെടക്കപ്പെട്ടു.
ജി എസ് വിജയൻ, എൻ എം ബാദുഷ , ശ്രീമതി ദേവി എസ് , അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി ( വൈസ് പ്രസിഡന്റ്മാർ ) ഷിബു ജി സുശീലൻ, അനീഷ് ജോസഫ് , നിമേഷ് എം, ബെന്നി ആർട്ട് ലൈൻ , പ്രദീപ് രംഗൻ,( ജോയിന്റ് സെക്രട്ടറിമാർ )എന്നിവരാണ് പുതിയ ഭാരവാഹികൾ . ഇരുപത്തി ഒന്ന് അംഗസംഘടനകളിൽ നിന്നുള്ള അറുപത്തി മൂന്ന് ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് .
ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി , ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത് .






