
അശ്വതി: പൊതുവെ അനുകൂല വര്‍ഷമാണ്. പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തികവിഷമങ്ങള് നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. തൊഴിലന്വേഷകര്‍ക്ക് മികച്ച ജോലി ലഭിക്കും. ജീവിതത്തില്‍ പൊതുവെ ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്ക്കുന്ന കാലമാണ്. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. ബന്ധുജനസഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. വിവാഹജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. കൃഷിയില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. സ്വന്തം ബിസിനസ്സില്‍നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. മംഗളകര്മങ്ങളില് സംബന്ധിക്കും. പൊതുപ്രവര്ത്തനങ്ങളില് നേട്ടം പ്രതീക്ഷിക്കാം. രോഗാവസ്ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഔഷധസേവ അവസാനിപ്പിക്കുവാന്‍ സാധിക്കും.
* ഗുണവര്‍ദ്ധനവിനും ദോഷശമനത്തിനുമായി ഗണപതി, ഹനുമാന് എന്നിവരെ ഭജിക്കുക. നാളില്‍ ഗണപതിഹോമം നടത്തിക്കുക. ഹനുമാന് സ്വാമിക്ക് വെറ്റില മാല ചാര്‍ത്തിച്ച് വെണ്ണ നിവേദ്യം നടത്തുക.
ഭരണി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്ന കാലമാണ്. തൊഴില്‍പരമായ അലച്ചില്‍ വര്‍ധിക്കും. ഔദ്യോഗികരംഗത്ത് കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ട് മൂലം മാറ്റിവച്ച കാര്യങ്ങള്‍ വിജയത്തിലെത്തിക്കും. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും. വിശ്രമം കുറയും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്ന് വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴിയും നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും.
* ഗുണവര്‍ദ്ധനവിനും ദോഷശമനത്തിനുമായി അവതാര വിഷ്ണുഭജനം നടത്തുക. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുളസിമാല, വെണ്ണ ഇവ നല്‍കുക. നാളില്‍ മഞ്ഞപ്പട്ട് സമര്‍പ്പിക്കുന്നതും പാല്‍പ്പായസ നിവേദ്യം നടത്തുന്നതും അത്യുത്തമം.
കാര്‍ത്തിക: മാനസികമായ അനാവശ്യചിന്തകള്‍ വര്‍ധിക്കും. സാമ്പത്തിക വിഷമതകള്‍ ശമിക്കും. പൊതുവെ നിലനില്‍ക്കുന്ന ജീവിതസുഖങ്ങള്‍ വര്‍ദ്ധിക്കും. സ്വന്തം കഴിവിനാല് കാര്യസാദ്ധ്യം. തൊഴില്‍പരമായി ദീര്ഘയാത്രകള് വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കുകയോ, പിതാവില്‍നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്തുതീര്‍ക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുള്ള അരിഷ്ടതകള് ഉണ്ടാവാം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വര്‍ദ്ധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉയര്ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.
* ഗുണവര്‍ദ്ധനയ്ക്കും ദോഷശമനത്തിനുമായി ധര്‍മ്മശാസ്താ ഭജനം നടത്തുക. വ്യാഴാഴ്ചകളില്‍ വ്രതമെടുക്കുക. ശാസ്താ അഷ്ടോത്തര ജപം നടത്തുക.
രോഹിണി: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. തൊഴില്‍രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍. സൗഹൃദബന്ധങ്ങള്‍ വഴി നേട്ടങ്ങള്‍. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പണമിടപാടുകളില്‍ ചതിവ് സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ അന്യരുടെ സഹായം വേണ്ടിവരും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങള്‍ ലഭിക്കും. ഗൃഹനിര്മാണത്തില് പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാര്‍ഷികമേഖലയില്‍ നിന്ന് നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധമൂലം ചെറിയ വീഴ്ച, പരുക്ക് എന്നിവയ്ക്ക് സാധ്യത.
* ദോഷശമനത്തിനായി ദേവീഭജനം നടത്തുക. ഭവനത്തില്‍ ദേവീ നാമജപം നടത്തുക. നാളില്‍ ദേവീ ക്ഷേത്രത്തില്‍ ജയാദുര്ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.
മകയിരം: വ്യവഹാരവിജയമുണ്ടാവും. സുഹൃദ് സഹായം ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഉത്തമ സന്താനയോഗമുള്ള കാലമാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. തൊഴില്‍പരമായി അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങള്‍ ലഭിക്കും. ഗൃഹനിര്മാണത്തില് പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കാര്‍ഷികമേഖലയില്‍നിന്ന് നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധമൂലം ചെറിയ വീഴ്ച, പരുക്ക് എന്നിവയ്ക്ക് സാധ്യത.
* ദോഷശമനത്തിനായി ദേവീഭജനം നടത്തുക. ഭവനത്തില്‍ ദേവീ നാമ ജപം നടത്തുക. നാളില്‍ ദേവീ ക്ഷേത്രത്തില്‍ ജയാദുര്ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നടത്തുക.
തിരുവാതിര: തൊഴില്‍രംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. വാഗ്ദാനം നല്കുമ്പോള് ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങള്‍ക്ക് മുതിറാന് പറ്റിയ കാലമല്ല. ബിസിനസ്സില്‍ മികവ് പുലര്‍ത്തും. സാമ്പത്തികമായി വിഷമതകള്‍ മറികടക്കും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍നിന്ന് അനുകൂല നടപടികള്‍, യാത്രകള്‍ കൂടുതലായി വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം നല്കുന്ന സൂചനകള്‍ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റപണികള്‍ വേണ്ടിവരും. ഭൂമി വില്‍പ്പനയില്‍ തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക് ഉത്തമബന്ധം ലഭിക്കും.
* ദോഷപരിഹാരത്തിനായി ശിവക്ഷേത്ര ദര്‍ശനം നടത്തി മൃത്യുംജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ശിവാഷ്ടോത്തര ജപം നടത്തുക.
പുണര്‍തം: മനസ്സുഖം വര്‍ധിക്കും. ധനപരമായി അനുകൂലമാകും. കര്‍മ്മരംഗത്ത് ഉന്നതി. സൗഹൃദങ്ങളില്‍ ചെറിയ ഉലച്ചില്‍ ഉണ്ടാവാം. പൊതുപ്രവര്‍ത്തങ്ങളില്‍ പ്രശസ്തി വര്‍ദ്ധിക്കും. പ്രവര്‍ത്തനങ്ങളില്‍ അലസത തരണം ചെയ്ത് മുന്നേറേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന, ബിസിനസ്സില്‍ പുരോഗതി, മാനസികമായ സംതൃപ്തി. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. തൊഴില്‍പരമായ യാത്രകള്‍ നടത്തും. ഏറ്റെടുത്ത പ്രവത്തനങ്ങളില്‍ വിജയം. കുടുംബസൗഖ്യം, പരീക്ഷാവിജയം. വര്‍ഷത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ഗുണപ്രദമായിരിക്കും. ആരോഗ്യകാര്യത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുക.
* ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനുമായി ധര്‍മ്മശാസ്താവിനെ ഭജിക്കുക. വ്യാഴാഴ്ചകളില്‍ ശാസ്താ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക.
പൂയം: എല്ലാക്കാര്യത്തിലും ബന്ധുജനസഹായം ലഭിക്കും. മനസ്സിന് സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. അനാവശ്യചിന്തകള്‍ മനസ്സില്‍ നിന്ന് വിട്ടൊഴിയും. പ്രവര്‍ത്തനപരമായ ബുദ്ധിമുട്ടുകളില്‍നിന്ന് മോചനം. പൈതൃകസ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകള്‍ വേണ്ടിവരും. പല്ലുകള്‍ക്ക് രോഗസാദ്ധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും. ബന്ധുഗുണവര്‍ദ്ധന. ആഡംബര വസ്തുക്കളില്‍ താല്പര്യം വര്‍ദ്ധിക്കും. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ഗൃഹനിര്‍മ്മാണത്തില്‍ ചെലവ് വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
* ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനുമായി ദേവീഭജനം നടത്തുക. ജന്മനാളില് ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പഞ്ചദുര്‍ഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ട് സമര്‍പ്പിക്കുക.
ആയില്യം: പുതിയ സുഹൃദ് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളില്‍ ഭാഗികമായി വിജയിക്കും. സ്വന്തം പ്രവര്‍ത്തനഫലമായി വിജയം കൈവരിക്കും. ആത്മധൈര്യം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍. മാതാവിന് ശാരീരിക അസുഖങ്ങളേത്തുടര്‍ന്ന് വൈദ്യസന്ദര്‍ശനം വേണ്ടിവരും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടുകാരില്‍നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.
* ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനുമായി മഹാഗണപതി ഭജനം നടത്തുക. വ്യാഴാഴ്ചകളില്‍ ഗണപതിക്ക് കദളിപ്പഴ നിവേദ്യം നടത്തിക്കുക.
ÿമകം: അനുകൂല ഫലങ്ങളാണ് ഈ വര്‍ഷം ഉണ്ടാവുക. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങള്‍ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്ക്കങ്ങളിലേര്പ്പെട്ട് അപമാനമുണ്ടാകും. രോഗദുരിതങ്ങള്‍ ശമിക്കും. ദീര്ഘയാത്രകള് വേണ്ടിവരും. മാനസികപിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ, തത്തുല്യരായവര്ക്കോ അരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്ക് സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞുകഴിയേണ്ടിവരും.
* ദോഷപരിഹാരത്തിനായി നാളില്‍ ദേവീക്ഷേത്രത്തില്‍ ഭഗവതിസേവാ നടത്തിച്ച് തൊഴുതു പ്രാര്‍ത്ഥിക്കുക. സാധിക്കുന്നവര്‍ ഭവനത്തില്‍ നിത്യേന ദേവീമാഹാത്മ്യ പാരായണം നടത്തുക.
പൂരം: മാനസികമായ സന്തോഷം വര്‍ദ്ധിക്കും. പൂര്‍വിക സ്വത്ത് ലഭിക്കുവാന്‍ യോഗമുള്ള കാലമാണ്. തൊഴില്‍പരമായ നേട്ടങ്ങള്‍. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില്‍നിന്ന് മികച്ച നേട്ടം. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്ത് മികച്ച നേട്ടം. ബന്ധുഗൃഹങ്ങളില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തുകഴിയുവാന് അവസരം. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്ന് മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ പിടിപെടാനിടയുണ്ട്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യം ലഭിക്കും.
*ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. നെയ്വിളക്ക് കൊളുത്തുന്നതും തുളസിമാല ചാര്‍ത്തിക്കുന്നതും ഉത്തമം.
ഉത്രം: രോഗദുരിതങ്ങള്‍ ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ശമിക്കും. കുടുംബത്തില്‍ സ്ത്രീജനങ്ങള്‍ മുഖേന കലഹങ്ങള്‍ക്ക് സാദ്ധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗാരിഷ്ടതകള്‍ക്ക് സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം. സഹോദരങ്ങള്‍ക്കുവേണ്ടി പണച്ചെലവ്. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ ഏര്‍പ്പെടുവാന്‍ അനുകൂല സമയമല്ലെങ്കിലും പ്രധാന തൊഴിലില്നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന്‍ ആലോചിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.
* ജന്മനാളില് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഗണപതിഹോമം നടത്തിക്കുക. നിത്യേന ഭവനത്തില്‍ ഗണപതി അഷ്ടോത്തര ജപം നടത്തുക.
അത്തം: ധനപരമായ നേട്ടങ്ങള്‍. പിതാവിന് ഉണ്ടായിരുന്ന അരിഷ്ടതകള് ശമിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കേണ്ടിവരും. ലഹരിവസ്തുക്കളില്‍നിന്ന് മോചനം. വിലപ്പെട്ട രേഖകള്‍ ലഭിക്കും. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക. ബന്ധുജന സഹായത്തിന് ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍. ബന്ധുജനസഹായം വഴി സാമ്പത്തിക വിഷമതകള്‍ മറികടക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷന് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സര്‍ക്കാര്‍ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.
* ദോഷശമനത്തിനും ഗുണവര്‍ദ്ധനവിനുമായി ധര്‍മ്മശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളില്‍ ശാസ്താവിങ്കല്‍ നീരാജനം കത്തിക്കുക. എള്ള്, പായസനിവേദ്യം നടത്തിക്കുന്നതും ഉത്തമം.






