പല വിഷയങ്ങളിലും പല മേഖലകളിലും പ്രതിഭ തെളിയിച്ചട്ടുള്ള വ്യക്തികള്‍ക്ക് ലഭിക്കുന്നതാണ് റെക്കോര്‍ഡ്. എന്നാല്‍ രസകരമായ പല റെക്കോര്‍ഡും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോളിതാ ശ്രദ്ധ പിടിച്ചുപറ്റുന്നത് അത്തരത്തിലുള്ള ഒരു റെക്കോര്‍ഡാണ്. ഇവിടെ ഒരു യുവാവ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ടൊമാറ്റോ സോസ് കഴിച്ചാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇയാള്‍ ഒരു ലിറ്റര്‍ ടൊമാറ്റോ സോസാണ് കുടിച്ചിരിക്കുന്നത്.ജര്‍മ്മന്‍ക്കാരനായ ആന്‍ഡ്രേ ഓര്ട്ടോള്ഫാണ് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയട്ടുള്ളത്. റെക്കോര്‍ഡ് നേടുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തന്നെ പങ്കുവച്ചട്ടുണ്ട്.
ഗ്ലാസിന്റെ വലിയൊരു ജാറിലാണ് സോസ് നിറച്ചിരിക്കുന്നത്. ഇത് ഒരു ലിറ്റര്‍ സോസ് ആണുള്ളത്. കേവലം 55.21 സെക്കന്‍ഡ് കൊണ്ട് ആന്‍ഡ്രേ ഇത് സ്ട്രോ ഉപയോഗിച്ച് കുടിച്ച് തീര്‍ത്തിരിക്കുകയാണ്.
ഭക്ഷണവുമായി ബന്ധപ്പെട്ട പല ലോക റെക്കോര്‍ഡുകളും നേരത്തെ തന്നെ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് ആന്‍ഡ്രേ. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം യോഗര്‍ട്ട്, ജെല്ലി , മാഷ്ഡ് പൊട്ടാറ്റോ തുടങ്ങി പല വിഭവങ്ങളും കഴിച്ച് ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട് ആന്‍ഡ്രേ.






