
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 743 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സജീവ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരികയാണ്.
കഴിഞ്ഞയാഴ്ച ഡിസംബര്‍ 22നാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ ഈ സീസണില്‍ റിപ്പോര്‍ട്ട് ചെയ്തത്. 752 എണ്ണം. രാജ്യത്ത് ഇതിനകം 4.5 കോടിയിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5.3 ലക്ഷം പേര് മരണമടഞ്ഞു. 98.8% പേര് രോഗമുക്തരായി. 220.6 കോടി ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.






