
ടെലിവിഷന്‍ മേഖലയില്‍ അവതാരകനായി തുടങ്ങി പിന്നീട് സിനിമയിലും മറ്റും തിളങ്ങിയ താരമാണ് ആദില്‍ ഇബ്രാഹിം. റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരം പേളി മാണിക്കൊപ്പം അവതാരകനായി ടെലിവിഷനില്‍ എത്തിയതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇപ്പോഴിതാ ആദിലിന്റെ ഒരു പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എന്തുകൊണ്ട് താൻ ബിഗ് ബോസില്‍ പോയില്ല, ഡി ഫോര്‍ ഡാൻസിലെ അനുഭവം എങ്ങനെ ഉണ്ടായിരുന്നു എന്നതൊക്കെയാണ് താരം അതിലൂടെ പറയുന്നത്.
‘‘ഏറ്റവും അധികം ആരാധകരെ തന്നത് ഡി ഫോര്‍ ഡാൻസ് ആണ്. ഫ്ലോറിലിട്ട് ഓടിച്ച് എന്റെ മുടിയൊക്കെ വെട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. മൊത്തത്തില്‍ ഫണ്‍ പരിപാടി അല്ലേ, നല്ല രസമായിരുന്നു. എനിക്ക് സിനിമയുമായി വീണ്ടുമൊരു ബന്ധം ഉണ്ടാക്കി തന്നത് ഡി ഫോര്‍ ഡാൻസാണ്. പേളി നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രസന്ന മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ജഡ്ജസിനോട് നല്ല ബഹുമാനമുണ്ട്. എന്നാല്‍ അതൊന്നും കാണിക്കാതെയുള്ള പരിപാടിയാണ് അവിടെ ചെയ്യാൻ ശ്രമിച്ചത്.
പേളി പങ്കെടുത്ത ബിഗ്ബോസ് സീസണിലേക്ക് എന്നെയും വിളിച്ചിരുന്നു. ഇപ്പോഴും എന്നെ കൊണ്ട് അത് പറ്റുമെന്ന് തോന്നുന്നില്ല. പേളി പോയത് കൊണ്ട് അവള്‍ക്ക് വേറെ ലെവലില്‍ ഒരു ജീവിതമായി. എനിക്ക് പറ്റുന്ന ഷോ അല്ല അത്. എത്ര ചിരിച്ചു സംസാരിക്കുന്ന ആളാണ് എങ്കിലും എന്നെ ചൊറിഞ്ഞാല്‍ ഞാനും ചൊറിയുമല്ലോ. അങ്ങനെ ദേഷ്യമൊക്കെയുള്ള ആളാണ് ഞാൻ. ഇപ്പോഴും എനിക്ക് അതില്‍ ഖേദമൊന്നുമില്ല. കാരണം ബിഗ്ബോസ് ചിലപ്പോ എനിക്ക് പറ്റുന്നതാവില്ല....’’ എന്നാണ് ആദില്‍ പറയുന്നത്.






