അയോധ്യ; രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ സന്ദര്‍ശനം ഒഴിവാക്കണെമെന്നും 23 ന് എല്ലാവര്ക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെ നവീകരിച്ച റെയില്വോ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തതിന് ശേഷം പോതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22 ന് അയോധ്യപ്രതിഷ്ഠദിനത്തിന്റെ ഭാഗമായി എല്ലാവരും അവരുടെ വീടുകളില്‍ രാമജ്യോതി തെളിയിക്കണം. ജനുവരി 14 മുതല്‍ 22 വരെ എല്ലാ ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.






