
ഫോർട്ട് കൊച്ചിയിൽ പുതുവത്സരാഘോഷ രാവില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമൊരുക്കി കൊച്ചി സിറ്റി പോലീസ്. ഫോർട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങൾ നാളെ വൈകീട്ട് നാല് മണിയോടെ നിയന്ത്രിക്കുമെന്നും കണക്കില്‍ കൂടുതല്‍ ജനങ്ങളെത്തിയാൽ കടത്തിവിടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ മുന്നറിയിപ്പ് നല്കി. പോലീസ് പരേഡ് ഗ്രൗണ്ടിന് പുറമെ മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നിരസിച്ചു.
അതേസമയം ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ടോടെൃ 80 അടി നീളമുള്ള പാപ്പാഞ്ഞിയെയാണ് ഉയർത്തിയത്. ഗ്രൗണ്ടില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പപ്പാഞ്ഞിയെ ഉയര്‍ത്തിയത്. പാപ്പാഞ്ഞിയുടെ മുഖം ക്രെയിന്‍ ഉപയോഗിച്ചാകും ഘടിപ്പിക്കുക.
പുതുവത്സരം ആഘോഷിക്കാന്‍ കൊച്ചിയിലേക്ക് ജനം ഒഴുകിയെത്തുകയാണ്. അപകടസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലുള്ള രണ്ടായിരം പോലീസുകാരില്‍ ആയിരം ഉദ്യോഗസ്ഥരും ഫോര്‍ട്ട് കൊച്ചിയിലുണ്ടാകുമെന്നും തിരക്കൊഴിവാക്കാന്‍ ഘട്ടം ഘട്ടമായാകും കാണികളെ പ്രവേശിപ്പിക്കുകയെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.






