
കാനഡയിലെ മലയാളികളുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കേരള ട്രക്കേഴ്സ് ഇൻ കാനഡ KTC യുടെ ക്രിസ്തുമസ് ന്യൂ ഇയർ പ്രോഗ്രാം കെ ടി സി ഹോളി ജോളി 2023 വിവിധ കലാപരിപാടികളുടെയും പ്രോഗ്രാമുകളുടെയും അകമ്പടിയോടു കൂടി ഡിസംബർ 23 ന് മിസ്സിസ്സാഗയിൽ വച്ച് നടന്നു. നിരവധി ആളുകൾ പങ്കെടുത്ത ഹോളിജോളി 2023 ൽ ക്രിസ്തുമസ് കരോൾ, ഐറിഷ് റ്റാപ്പ് ഡാൻസ്, മാജിക് ഷോ, എൽഇഡി റോബോട്ട് ഷോ,സർക്കസ്, വിവിധ ടീമുകൾ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസുകൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. 15 വർഷത്തിന് മുകളിൽ കാനഡയിൽ ഗതാഗതരംഗത്ത് പ്രവർത്തിക്കുന്ന മലയാളികളെ ആദരിക്കുകയും, ഈ വർഷം സംഘടനയുടെ പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിയ അംഗങ്ങൾക്ക് അവാർഡ് നൽകുകയും ചെയ്തു. അതോടൊപ്പം അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി.






