
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തി 1/4)
ഈ വര്‍ഷാരംഭം പൊതുവെ ഗുണകരമായിരിക്കും. പുതിയ തൊഴില്‍മേഖലയില്‍ പ്രവേശിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. സാമ്പത്തിക പുരോഗതി നേടും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് സാധിക്കും.
ശ്രീയന്ത്രം ധരിക്കുക.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക പുരോഗതി നേടും. തൊഴില്‍ രംഗത്ത് ഉയര്‍ച്ച ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കാണുന്നു. ഏതു കാര്യത്തിലും അനുകൂലമാറ്റമുണ്ടാകും.
മഹാസുദർശനയന്ത്രം ധരിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായി ഉയര്‍ച്ച വന്നുചേരും. പുതിയ ഗൃഹനിര്‍മ്മാണം നടത്തുവാന്‍ കഴിയും. ആരോഗ്യകാര്യങ്ങളില്‍ ഗുണമുണ്ടാകും.
ശൈവ യന്ത്രം ധരിക്കുക.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവെ ഗുണദോഷസമ്മിശ്രസ്ഥിതി കാണുന്നു. തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ വരാം. ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ വേണ്ടത്ര മുന്നേറാന്‍ കഴിയാതെ വരും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമല്ല. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഉചിതമായ യന്ത്ര ധാരണം നടത്തുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഗുണകരമായ മാറ്റങ്ങള്‍ കാണുന്നു. തൊഴില്‍രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകും. നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. പണമിടപാടുകള്‍ സൂക്ഷ്മതയോടെ നടത്തുക. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നത് വിജയിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷമുള്ള കാര്യങ്ങള്‍ നടക്കും.
ഉചിതമായ യന്ത്ര ധാരണം നടത്തുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യതടസ്സങ്ങള്‍ വരാം. തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. യാത്രാക്ലേശം, അലച്ചില്‍ ഇവ അനുഭവപ്പെടാം. ആരോഗ്യപരമായി നന്നായി ശ്രദ്ധിക്കുക. അപ്രതീക്ഷിതമായി ചില നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനു സാധ്യത.
ഉചിതമായ യന്ത്ര ധാരണം നടത്തണം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാലം 3/4)
ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. തൊഴില്‍പരമായി വളരെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. പുതിയ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങും. നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ഗുണമുണ്ടാകുന്നതായി കാണുന്നു.
വൃശ്ചികക്കൂറ് (വിശാലം 1/4, അനിഴം, തൃക്കേട്ട)
തടസ്സങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല. സാമ്പത്തി ഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ വന്നേക്കാം. പൊതുവെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യേണ്ടത് ആവശ്യമാണ്. ഏതു കാര്യത്തിലും കൂടുതല്‍ ചിന്തിച്ച് ചെയ്യുക.
ഉചിതമായ യന്ത്ര ധാരണം നടത്തണം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ അനുകൂല നടപടികള്‍ ഉണ്ടാകും. പുതിയ തൊഴില്‍രംഗത്ത് പ്രവേശിക്കും. സാമ്പത്തിക നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ലഭിക്കും. വിവാഹാദികാര്യങ്ങളില്‍ തീരുമാനമുണ്ടാകുന്നതാണ്.
വിഷ്ണു യന്ത്രം ധരിക്കാം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും. സാമ്പത്തികമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു സാധിക്കും.
ശ്രീകൃഷ്ണ യന്ത്രം ധരിക്കുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക പുരോഗതി ലഭിക്കും. എന്നാല്‍ അപ്രതീക്ഷിതമായ പാഴ്ചിലവുകള്‍ ഉണ്ടാകുന്നതിനു സാധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ നന്നായി ശ്രദ്ധിച്ച് ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് ചില തടസ്സങ്ങള്‍ വരാം.
ത്രിപുരസുന്ദരിയന്ത്രം ധരിക്കുക.
വിദ്യാർത്ഥികൾ മഹാസരസ്വതി യന്ത്രം ധരിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ ജോലി ലഭിക്കും. നൂതന സംരംഭം തുടങ്ങും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍. സാമ്പത്തിക പുരോഗതി ലഭിക്കും. പൊതുവെ ഗുണമുണ്ടാകും.
മഹാലക്ഷ്മി യന്ത്രം ധരിക്കുക.
തയ്യാറാക്കിയത്:
ആചാര്യൻ സത്യനാഥ് തന്ത്രി,
ദത്താത്രേയ
മന്ത്രതന്ത്ര വിദ്യാപീഠം.
വടക്കൻ കല്ലോട്. പേരാമ്പ്ര, കോഴിക്കോട്






