
തിരുവനന്തപുരം: കേരളത്തിലെ രണ്ട് റെയിൽവെ സ്റ്റേഷനുകളുടെ പേര് മാറ്റാനൊരുങ്ങി ഇന്ത്യൻ റെയിൽവേ . തലസ്ഥാനത്തെ കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേരാണ് മാറ്റാന് നിര്ദ്ദേശം. നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കും .
കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്തുമാകും. രണ്ട് സ്റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിവ്റെ ഭാഗമായാണ് റെയിൽവെയുടെ തീരുമാനം.
സ്റ്റേഷനുകളുടെ പേരുമാറ്റാൻ തിരുവനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജർ ഡിസംബർ ആദ്യം സർക്കാരിന് കത്ത് നൽകിയിരുന്നു. പിന്നാലെ പേര് മാറ്റത്തിന് സർക്കാർ അനുമതി നൽകി. തീരുമാനം അറിയിച്ച് ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.തിരുവനന്തപുരം സെൻട്രലിലെ ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപഗ്രഹ ടെർമിനുകൾ വികസിപ്പിക്കുക എന്ന തീരുമാനത്തിലെത്തിയത്.







Comments