
ന്യൂഡല്ഹി :2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ.മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 23 സീറ്റുകൾ ആവശ്യപ്പെട്ടു. ശിവസേനയുടെ ആവശ്യത്തിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചു. ശിവസേന പിളര്ന്ന സാഹചര്യത്തില് 23 സീറ്റുകള് നല്കാന് കഴിയില്ലെന്ന നിലപാടാണ് കോണ്ഗ്രസ് മുന്നോട്ട് വെക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില് സീറ്റ് വിഭജന ചര്ച്ചകള് ആരംഭിച്ച് ഇന്ത്യാ മുന്നണി. ബീഹാറില് ആര്ജെഡിയും, ജെഡിയുവും 17 സീറ്റുകളില് വീതം മത്സരിക്കാന് ധാരണയായതായി സൂചന. പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതായി ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വ്യക്തമാക്കി. കൂടാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ്.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കു മുകുൾ വാസ്നിക്കിന്റെ നേതൃത്വത്തിൽ അഞ്ചംഗ സമിതിക്കു കോൺഗ്രസ് ഹൈക്കമാൻഡ് രൂപം നൽകിയിരുന്നു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സൽമാൻ ഖുർഷിദ്, മോഹൻപ്രകാശ് എന്നിവരാണ് അംഗങ്ങൾ.







Comments