ഒന്നരവയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനം. കൃഷ്ണജിത്തെന്ന ഒന്നര വയസ്സുകാരനെയാണ് അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചത്. തുടര്‍ന്ന് കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്.
കുട്ടി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത് കുട്ടിയെ മര്‍ദ്ദിച്ചതിന് ശേഷം അച്ഛന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തട്ടുണ്ട്.കുട്ടിയുടെ ദേഹത്ത് ചുരല്‍കൊണ്ട് അടിച്ച പാടുകളുണ്ട്.കൈയ്യുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു.






