
ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ആദ്യ മലയാളം വെബ് സീരിസ് പാന്‍ ഇന്ത്യന്‍ സുന്ദരി ടീസര്‍ റിലീസ് ചെയ്തു. ഭീമന് രഘുവും സണ്ണിയും ഒന്നിച്ചുളള ഒരു ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ശരപഞ്ജരത്തിലെ ജയനെ പോലെ ഒരു കുതിരെ തടവിനില്ക്കുന്ന ഭീമന് രഘുവിനെയും അത് തൊട്ടടുത്ത വീട്ടില്‍ നിന്ന് നോക്കി നില്ക്കുന്ന സണ്ണിയെയുമാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ശരപഞ്ജരത്തിലെ ആ പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച്ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി' വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്.എച്ച്ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന് നിര്‍മിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരിയുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. പ്രിന്‍സി ഡെന്നിയും ലെനിന് ജോണിയും ചേര്‍ന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് പാന്‍ ഇന്ത്യന്‍ സുന്ദരി. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര് ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന് രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആര് ഒടിടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക.






