
തട്ടിപ്പ് കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നിരോധിച്ച് വാട്സാപ്പ്. 2023 നവംബറില്‍ 71 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് നിരോധിച്ചത്. 2023 നവംബറില്‍ ഉടനീളം ഇന്ത്യയില്‍ 71 ലക്ഷത്തിലധികം സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക് റെക്കോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതായി വാട്ട്സ്ആപ്പ് തിങ്കളാഴ്ച വെളിപ്പെടുത്തി.
തലക്കെട്ടുകള്‍ സൃഷ്ടിച്ച ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളില്‍ മിക്കവയിലും, തട്ടിപ്പുകാര്‍ അവരുടെ ഇരകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ച മാധ്യമം വാട്സാപ്പാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇടപെട്ട് നടപടിയെടുക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് തന്നെ ആവശ്യപ്പെടുകയായിരുന്നു. 2021 ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച്, നവംബര്‍ 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവില്‍ ഉപയോക്തൃ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ കമ്പനി 19,54,000 അക്കൗണ്ടുകള്‍ മുന്‍കൂട്ടി നിരോധിച്ചിരുന്നു.
ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ഉപയോക്തൃ അടിത്തറയുള്ള ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. നവംബറില്‍ 8,841 പരാതികള്‍ കൈകാര്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഈ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി വാട്ട്സ്ആപ്പ് തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ട സന്ദര്‍ഭങ്ങളെയാണ് 'അക്കൗണ്ട് ആക്ഷന്‍' എന്ന പദം സൂചിപ്പിക്കുന്നത്. എടുത്ത നടപടിയുടെ ഫലമായി ഒരു അക്കൗണ്ട് നിരോധിക്കുന്നതോ മുമ്പ് നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതോ ഇതില്‍ ഉള്‍പ്പെട്ടേക്കാം.
