ശബരിമല; മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.മകരവിളകക്ന്റെ ദിവസം 40000 പേര്‍ക്ക് മാത്രമായിരിക്കും വെര്‍ച്വല്‍ ക്യൂ അനുവദിക്കുക. സ്പോട്ട് ബുക്കിങ് ജനുവരി 10 മുതല്‍ ഉണ്ടായിരിക്കുകയില്ല.ദേവസ്വം ബോര്‍ഡ് ഈ തീരുമാനം എടുത്തിരിക്കുന്നത് പോലീസിന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ്.
14 ാം തീയതി വരര്ച്വല് ബുക്കിംഗ് ക്യൂവിന്റെ പരിധി 50000 ആണ്. എന്നാല്‍ 15 ാം തീയതി 40000 പേര്‍ക്ക് മാത്രമേ വേര്‍ച്വല്‍ ബുക്ക് ചെയ്ത് ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരാന്‍ സാധിക്കൂ. 16 മുതല്‍ 20 വരെ തീയതികളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി സൗകര്യം ഒരുക്കിയട്ടുണ്ട്.






