
ടോക്യോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന് തീപ്പിടിച്ചു.റണ്‍വേയില്‍ ജപ്പാന് എയര്‍ലൈന്‍സിന്റെ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെ്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍പ്പെട്ടത് ഷിന് ചിറ്റോസെയില്‍നിന്ന് ഹാനഡയിലേക്ക് വന്ന ജെ എന്‍ 516 വിമാനമാണ്. ഒന്നിലേറെ സ്ഥലത്ത് റണ്‍വേയില്‍ തീപ്പിടിത്തമുണ്ടായതായി പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ആളപായമുണ്ടോയന്ന കാര്യത്തില്‍ വ്യക്തതയില്ല. 400 ഓളം പേരാണ് യാത്രക്കാരും ജീവനക്കാരുമായി ഉണ്ടായിരുന്നതെന്നും ഇവരെ പുറത്തെറിക്കാനായി സാധിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായിയാണ് അധികൃതര്‍ അറിയിച്ചത്.







Comments