
ലോകമെമ്പാടുമായി എത്ര എത്ര വിചിത്രമായി കാര്യങ്ങളാണ് ദിവസവും നടക്കുന്നത്. ഇപ്പോളിതാ അത്തരത്തിലുള്ള വളരെ വിചിത്രമായ വാര്‍ത്തായാണ് പുറത്ത് വരുന്നത്. തന്നെ കടിച്ച എലിയെ കടിച്ച ഒരു പതിനെട്ട് കാരി. സംഭവം നടന്നത് ചൈനയിലാണ്. സാധാരണയായി എലി ശല്യം ചെയ്താല്‍ അതിനെ വിഷം വെച്ചോ കെണിവോച്ചോ പിടിക്കുകയാണ് പതിവ് എന്നാല്‍ ഇവിടെ അതില്‍ നിന്ന് വ്യത്യസ്തമായി എലി കടിച്ച് കൊല്ലുകയാണ് ചെയ്തിരിക്കുന്നത്. ഹോസ്റ്റില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി സ്ഥിരം ശല്യക്കാരനായ എലിയെ പിടികൂടാനായി തൂരുമാനിക്കുകയായിരുന്നു. എന്നാല്‍ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടിയുടെ കാല്‍വിരലില്‍ കടിച്ച് എലി രക്ഷപ്പെട്ടു. പിന്നീട് ഏറെ നേരെമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് എലിയെ കണ്ടെത്തുകയും അതിനെ കടിച്ച് കൊല്ലുകയും ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.പെണ്‍കുട്ടിയെ എലിയെ ആക്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ ചുണ്ടുകളിലും എലി പരിക്കേല്‍പ്പിച്ചിരിന്നു.






