
കേരളത്തില്‍ എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി നടത്തും. ഇക്കാര്യത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് അന്തിമതീരുമാനമെടുത്തത്. കീം പരീക്ഷ ഈ വർഷം മുതൽ തന്നെ ഓൺലൈൻ വഴിയാകും. പരീക്ഷാ രീതിയിൽ ജെ.ഇ.ഇ.മാതൃകയിലാണ് മാറ്റം വരുത്തുന്നത്. പരീക്ഷാ രീതിയിലെ മാറ്റം വഴി ഫല പ്രഖ്യാപനം വേഗത്തിലാകുമെന്നതടക്കമുള്ള നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്.






