
പൂനെ : ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ അഞ്ച് സ്വര്‍ണ്ണവുമായി കേരളം മുന്നില്‍. മൂന്നാം ദിവസമായ ഇന്ന് രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും ഒരു വെങ്കലവും കേരളം നേടാന്‍ കേരളത്തിന്റെ താരങ്ങള്‍ക്കായി. പോള്‍വാള്‍ട്ടില്‍ അര്‍ഷ ബാബുവും 1500 മീറ്ററില്‍ ബബിതയുമാണ് ഇന്ന് സ്വര്‍ണ്ണം സമ്മാനിച്ചത്. അര്‍ഷിത മത്സരിച്ച് സ്വര്‍ണ്ണം നേടിയ അതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ ദിവ്യ മോഹന്‍ വെള്ളി നേടി.
പുരുഷന്മാരുടെ 1500 മീറ്ററില്‍ എസ്.അഭിനന്ദ്, പെണ്‍കുട്ടികളുടെ മൂന്ന് മീറ്റര്‍ നടത്തത്തില്‍ എസ്.വൈദേഹി, ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ അമല്‍ ടി.പി എന്നിവര്‍ വെള്ളിയും ടി.അഖില്‍ വെങ്കലവും നേടി.
ഇന്നലെ നടന്ന മത്സരങ്ങളില്‍ നിന്നായി മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയുമാണ് കേരളം നേടിയത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബിത മാനുവല്‍, ട്രിപ്പിള്‍ ജമ്പില്‍ ലിസ്ബത് കരോളില്‍, ഹൈജമ്പില്‍ കെ.എസ് അനന്ദു എന്നീ താരങ്ങളാണ് ഇന്നലെ സ്വര്‍ണ്ണം നേടിയത്.
അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും ഉള്‍പ്പെടെ 41 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് ഹരിയാനയാണ്.






