ഇടുക്കി: സിപിഎം നേതാവ് എം.എം മണി എംഎല്‍എയുടെ സഹോദരന് എം.എം ലംബോധരനെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ലംബോധരന്റെ അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് ചോദ്യം ചെയ്യല്‍. സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടന്നത്.
രാവിലെ 10 മണിയോടെയാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ കൂടുതല്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിലെത്തി. കമ്പ്യുട്ടറുകള് അടക്കം പരിശോധിച്ചു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം വിശദാംശങ്ങള്‍ പങ്കുവയ്ക്കാമെന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് സുഗന്ധ വ്യജ്ഞനങ്ങളും ചോക്ലേറ്റും കരകൗശല വസ്തുക്കളും വില്‍ക്കുന്ന സ്ഥാപനമാണ് ഹൈറേഞ്ച് സ്പൈസസ്.





