വാഷിങ്ടണ്‍ ; നഴ്സ് മരുന്നിന് പകരമായി പൈപ്പ് വെള്ളം കുത്തിവെച്ചതിനെ തുടര്‍ന്ന് പത്ത് രോഗികള്‍ക്ക് ദാരുണാന്ത്യം. സംഭവം നടന്നത് യു എസിലെ ഓറഗണിലെ ആശുപത്രിയിലാണ്.ഫെന്റനൈലിന് പകരമായിയാണ് നഴ്സ് പൈപ്പ് വെള്ളം ഡ്രിപ്പിട്ട് നല്‍കിയത്. വേദനാസംഹാരിയാണ് ഫെന്റനൈല്‍.
ആശുപത്രിയില്‍ നിന്ന് മോഷണം നടത്തിയ ശേഷം അത് മറയ്ക്കുന്നതിന് വേണ്ടിയാണ് രോഗികള്‍ക്ക് വെള്ളം കുത്തിവച്ചതെന്ന് പോലീസ് കണ്ടെത്തി. ശുചീകരക്കപ്പെടാത്ത വെള്ളം ശരീരത്തില്‍ ചെന്നത് കൊണ്ടാണ് രോഗികള്‍ക്ക് അണുബാധയേറ്റത്.
2022 മുതല്‍ തന്നെ ഇത്തരത്തില്‍ മരുന്ന് മോഷണം പോകാറുണ്ടെന്നും പകരമായി രോഗികള്‍ക്ക് വെള്ളം കുത്തിവെയ്ക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി. രോഗികളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ആളുകള്‍ എത്തിയതിന് പിന്നാലെയാണ് ഈ കുറ്റകൃത്യം പുറംലോകം അറിയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.






