
ഓരോ വാഹനത്തിനും അതിന് താങ്ങാന്‍ കഴിയുന്ന ഭാരത്തിന് ഒരു പരിധിയുണ്ട്. ആ കപ്പാസിറ്റിക്ക് മുകളില്‍ സാധനങ്ങള്‍ കൊണ്ടുപോകുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും ടൂ വീലറുകള്‍. അമിതഭാരം ടൂ വീലറില്‍ കൊണ്ടുപോയാല്‍ ചിലപ്പോള്‍ പണികിട്ടാന്‍ സാധ്യതയുണ്ട്. അതുമായി പോകുന്നവര്‍ക്ക് മാത്രമല്ല, ഒരുപക്ഷേ, അതേ റോഡില്‍ സഞ്ചരിക്കുന്ന മറ്റുള്ളവര്‍ക്കും.പണികിട്ടാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ടിവിയും ബൈക്കില്‍ വച്ച് പോകുന്ന രണ്ട് പേരുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. എക്സിലെ CCTV Idiots എന്ന പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ രണ്ടുപേര്‍ ഒരു ടിവിയുമായി ടു വീലറില്‍ പോകുന്നതാണ് കാണാനാവുന്നത്. എന്നാല്‍, കുറച്ചുദൂരം വണ്ടി മുന്നോട്ടു പോയപ്പോഴേക്കും ടിവിയുടെ ഭാരം കാരണം അത് പിറകോട്ട് മറഞ്ഞു. പിന്നാലെ, അത് റോഡിലേക്ക് മറിഞ്ഞു വീഴുന്നതും കാണാം. ടിവി റോഡിലേക്ക് വീണതോടെ യുവാവ് വാഹനം നിര്‍ത്തുന്നുണ്ട്. എന്തോ ഭാഗ്യത്തിന് വലിയ അപകടമൊന്നും അവിടെ നടന്നില്ല. എന്നാല്‍, എന്തും സംഭവിക്കാനുള്ള സാധ്യത അവിടെയുണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, റോഡില്‍ തിരക്കില്ലാതിരുന്നതും ടിവിയുമായി ഇരുന്ന യുവതി പിന്നിലോട്ട് മറിഞ്ഞു വീഴാത്തതും വലിയ അപകടം തന്നെ ഒഴിവാകാന്‍ കാരണമായി.
എന്നാല്‍ വീഡിയോ വൈറലായതോടെ കാഴ്ചക്കാരുടെ ഭാഗത്ത് നിന്നും വന്‍വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. റോഡിലൂടെ പോകുമ്പോള്‍ അവനവന്റെയും മറ്റുള്ളവരുടേയും സുരക്ഷയ്ക്ക് യാതൊരു തരത്തിലുള്ള പ്രാധാന്യവും ഇല്ലേ എന്നാണ് വീഡിയോ കാണുന്നവരുടെ പ്രതികരണം. ഇത്തരത്തിലുള്ള ശ്രദ്ധയില്ലാത്ത പെരുമാറ്റം മിക്കവാറും ദുരന്തങ്ങളില്‍ കലാശിക്കുമെന്നും ആളുകള്‍ വിലയിരുത്തുന്നു. ഒപ്പം തന്നെ വീഡിയോയ്ക്ക് രസകരമായ കമന്റുകള്‍ നല്കിയവരും കുറവല്ല. വീഡിയോയ്ക്ക് കമന്റായി ഒരാള്‍ ഒരു യുവാവ് തലയില്‍ ടിവിയുമായി സൈക്കിള്‍ ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന ഒരു വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
— CCTV IDIOTS (@cctvidiots) January 2, 2024






