
പത്തനംത്തിട്ട : റാന്നിയില്‍ ചക്ക വേവിച്ചു നല്‍കാത്തതില്‍ പ്രകോപിതനായി മകന് വൃദ്ധ മാതാവിന്റെ കൈകള്‍ തല്ലിയൊടിച്ചതായി പരാതി. പത്തനംതിട്ട റാന്നി സ്വദേശി 70കാരി സരോജിനിയുടെ ഇരു കൈകള്‍ക്കും പൊട്ടലുണ്ട്.
പരാതിയില്‍ മകന് വിജേഷ് (26) പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ആക്രമണമെന്നാണ് സൂചന. ചക്ക വേവിച്ചു നല്‍കാത്തതില്‍ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു.






