ബെംഗളൂരു; അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാസമയത്ത് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. ഇത് സംബന്ധിച്ച ഉരാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ
ബെംഗളൂരു; അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാസമയത്ത് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് ദേവസ്വംമന്ത്രി രാമലിംഗ റെഡ്്ഡിയാണ്. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ചടങ്ങില്‍ പങ്കെടുക്കണോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ജനുവരി 22-ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുന്ന ദിവസം പകല്‍ 12.29 മുതല്‍ 12.32-വരെയുള്ള സമയം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകള്‍ നടത്തണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഉത്തരവ് ബാധകമായിട്ടുള്ളത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുമാത്രമാണ്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കോ ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനോ രാമക്ഷേത്രത്തിലെ ചടങ്ങിലേക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചട്ടില്ല. അതിലുള്ള അതൃപ്തി അവര്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.






