
മുംബൈ; അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 സംഘത്തിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജുസാംസണ് ടീമിലിടം പിടിച്ചു.രോഹിത് ശര്‍മയാണ് ടീമിന്റെ നായകന്. ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടി 20 ടീമില്‍ തിരിച്ചെത്തി. അതേ സമയം ഇഷാന് കിഷനെ ടീമിലേക്ക് പരിഗണിച്ചില്ല. രവീന്ദ്ര ജഡേജ , ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലില്ല.അഫ്ഗാന് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.





