
ജനുവരി ആദ്യ വാരം തന്നെ ഓപ്പോയുടെ ഏറ്റവും പുതിയ ഫോണുകളില്‍ ഒന്നായ ഓപ്പോ റെനൊ 11 സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഓപ്പോ റെനോ 11, റെനോ 11 പ്രോ എന്നീ ഫോണുകളായിരിക്കും ഈ സീരീസില്‍ ഓപ്പോ അവതരിപ്പിക്കുക. പ്രമുഖ ടിപ്സ്റ്റര്‍ ഇഷാന് അഗര്‍വാള്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. എക്സ് വഴിയായിരുന്നു ഇദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ ലോഞ്ചിനെ കുറിച്ച് ഓപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവില്‍ ഈ ഫോണുകള്‍ അടുത്തയാഴ്ച മലേഷ്യല്‍ അവതരിപ്പിക്കാന്‍ ഓപ്പോ പദ്ധതി ഇട്ടിട്ടുണ്ട് ഇതേ തിയതിയില്‍ തന്നെ ഓപ്പോ ഇന്ത്യയിലും ഈ ഫോണുകള്‍ അവതരിപ്പും എന്നാണ് ടിപ്സ്റ്റര്‍ ഇഷാന് അഗര്‍വാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചൈനയില്‍ അവതരിപ്പിച്ച മോഡലില്‍ നിന്ന് അല്പം വ്യത്യാസപ്പെടുത്തിയ മോഡലാണ് ഓപ്പോ മലേഷ്യല്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ അവതരിപ്പിച്ച പ്രോ മോഡല്‍ തന്നെയായിരിക്കും മലേഷ്യയിലും അവതരിപ്പിക്കുന്നത്.
രണ്ട് ഫോണുകളുടെയും ഫ്രണ്ട് ക്യാമറ 32 എംപിയാണ്. മികച്ച രീതിയില്‍ വീഡിയോകോളുകള്‍ ചെയ്യാനും സെല്‍ഫികള്‍ പകര്‍ത്താനും ഈ ക്യാമറ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും. ഫോണിന്റെ സ്റ്റാന്റേര്‍ഡ് മോഡലിന് 67W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമാണ് കമ്പനി നല്‍കിയിരിക്കുന്നത്. പ്രോ മോഡലിന് ആകട്ടെ 80W ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഓപ്പോ നല്കിയിരിക്കുന്നു. 20Hz പുതുക്കല്‍ നിരക്കുള്ള 6.7 ഇഞ്ച് OLED ഡിസ്പ്ലേയാണ് ഓപ്പോ റെനോ 11ന് കമ്പനി നല്‍കിയിരിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 8200 SoC ചിപ്സെറ്റും കമ്പനി ഈ ഫോണിനായി തയ്യാറാക്കിയിരിക്കുന്നു.
ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കുമ്പോള്‍ പ്രൈമറി ലെന്‍സ് 50 എംപിയാണ് സോണി LYT600ന്റെതാണ് ഈ ലെന്‍സ്. ഇത് കൂടാതെ മറ്റ് രണ്ട് ക്യാമറകളും ഫോണിന്റെ പിന്‍വശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. 4,800 mAh ബാറ്ററിയും ഫോണിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഓപ്പോ റെനോ 11 പ്രോയുടെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.74 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണില്‍ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. Snapdragon 8+ Gen 1 SoC ചിപ്സെറ്റും ഈ ഫോണിനായി ഓപ്പോ തയ്യാറാക്കിയിരിക്കുന്നു. സോണി IMX890 തയ്യാറാക്കിയിരിക്കുന്ന 50 എംപി ക്യാമറയാണ് ഈ ഫോണിന്റെ പ്രൈമറി സെന്‍സര്‍. ഇതിന് പുറമെ മറ്റ് രണ്ട് ലെന്‍സും ഈ ഫോണിന്റെ ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 4,700 mAh ബാറ്ററായാണ് ഓപ്പോ റെനോ 11 പ്രോയ്ക്കായി കമ്പനി തയ്യാറാക്കിയിരിക്കുന്നത്.






