
മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേക്ക് പുത്തന്‍ മാറ്റങ്ങളോടെ എത്തിയിരിയ്ക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച രണ്ടാംതലമുറ മോഡലിലേക്ക് വരുന്ന ആദ്യത്തെ ഫെയ്സ്ലിഫ്റ്റ് പരിഷ്ക്കാരമാണ് വരാനിരിക്കുന്നത്. 2024 മോഡല്‍ ക്രെറ്റയെ ജനുവരി 16-ന് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എസ്യുവിക്കായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ബ്രാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 25,000 രൂപ ടോക്കണ്‍ തുക നല്കി വാഹനം ഇപ്പോള്‍ തന്നെ റിസര്‍വ് ചെയ്തിടാം.
പുത്തന്‍ മോഡലിന്റെ ഇന്റീരിയര്‍ വിശേഷങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇന്റീരിയറില്‍ ധാരാളം അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ടെന്ന കാര്യം ചിത്രങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്. പുതിയ ഡ്യുവല്‍ കണക്റ്റഡ് സ്ക്രീനുകളും HVAC കണ്‍ട്രോളുകള്‍ക്കായുള്ള ടച്ച് പാനലോടുകൂടിയ റീഡിസൈന്‍ ചെയ്ത സെന്റര്‍ കണ്‍സോളും ഉപയോഗിച്ച് എസ്യുവിയുടെ ഡാഷ്ബോര്‍ഡ് പൂര്‍ണമായും റീഡിസൈന്‍ ചെയ്തിട്ടുണ്ട്. അല്‍കസാറില്‍ നിന്ന് കടമെടുത്ത 26.03 സെന്റിമീറ്റര്‍ മള്‍ട്ടി-ഡിസ്പ്ലേ ഡിജിറ്റല്‍ ക്ലസ്റ്ററുമായാണ് പുതിയ ക്രെറ്റ വരുന്നത്.
ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, 8-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയെല്ലാമാണ് എടുത്തു പറയേണ്ട പുതിയ സവിശേഷതകള്‍. അതോടൊപ്പം ഹ്യുണ്ടായി ജിയോസാവന്‍ വേണ്ടിയുള്ള ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ പുതിയ 26.03 സെന്റീമീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് 70 ലധികം കണക്റ്റിവിറ്റി ഫീച്ചറുകള്‍, ഇന്‍-ബില്‍റ്റ് നാവിഗേഷന്‍, മള്‍ട്ടി-ലാംഗ്വേജ് സപ്പോര്‍ട്ട്, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും ലഭിക്കും.
19 ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റവും (ADAS) പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ ഭാഗമായിരിക്കും. ബോഡിഷെല്ലിന്റെ ഘടനാപരമായ കാഠിന്യവും ഊര്‍ജം ആഗിരണം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ക്രാഷ് മെംബര്‍, ഫ്ലോര്‍, സൈഡ് സില്, ക്രാഷ് പാഡ് എന്നിവ വാഹനത്തില്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഹ്യുണ്ടായി പറയുന്നു. നിലവിലെ മോഡലിനേക്കാള്‍ ബോക്സി സ്റ്റൈലിംഗാവും സ്വീകരിക്കുക E, EX, S, S(O), SX, SX ടെക്, SX(O) എന്നീ ഏഴ് ട്രിം ലെവലുകളില്‍ പുതിയ ക്രെറ്റ ലഭ്യമാകും. 1.5 പെട്രോള്‍, 1.5 ടര്‍ബോ പെട്രോള്‍, 1.5 ഡീസല്‍ എന്നിവയാണ് എഞ്ചിന് ഓപ്ഷനുകള്‍. മാനുവല്‍, സിവിടി ഓട്ടോമാറ്റിക്, ഡിസിടി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ക്രെറ്റയിലെ ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍. പുതിയ ടര്‍ബോ മോഡല്‍ ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഡിസിടി ഓട്ടോമാറ്റിക്കില്‍ മാത്രമേ വാങ്ങാനാവൂവെന്നും ഹ്യുണ്ടായി പ്രത്യേകം അറിയിച്ചിട്ടുണ്ട്.






