കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കുന്നതിന് ഹൈക്കോടതി ഉത്തരവ്. പത്താം തീയതിയ്ക്ക് മുമ്പ് ആദ്യ ഗഡുവും ഇരുപതാം തീയതിയ്ക്ക് മുമ്പ് രണ്ടാമത്തെ ഗഡുവും നല്‍കണം. എല്ലാ മാസവും പത്താം തീയതിയ്ക്കകം മുഴുവന്‍ സമ്പളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെ സ്റ്റേ ചെയ്തുകൊണ്ടുള്ള വിധിയാണിത്.
ജീവനക്കാര്‍ ശമ്പളവിതരണത്തില്‍ മുന്‍ഗണന ആ്രവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സാമ്പത്തിക ബാധ്യതകള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ച് ഇതിനെതിരെ കെഎസ്ആര്‍ടിസി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.






