
ടാറ്റയുടെ ജെന്‍ 2 ഇവി ആര്കിടെക്ചര് എന്ന ആക്ടി.ഇവി ആര്‍കിടെക്ചറില്‍ നിര്‍മിക്കുന്ന ആദ്യ വാഹനമാണ് പഞ്ച്. പഞ്ച് ഇലക്ട്രിക്കിന്റെ ബുക്കിങ് ടാറ്റ മോട്ടോഴ്സ് ഇപ്പോള്‍ ആരംഭിച്ചിരിയ്ക്കുകയാണ്. 21000 രൂപ നല്കി ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക്കാര്‍ ബുക്ക് ചെയ്യാം. പുതിയ ഇന്റീരിയറാണ് പഞ്ച് ഇലക്ട്രിക്കിന്. 10.25 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലുമിനേറ്റഡ് ടൂ സ്പോക് സ്റ്റിയറിങ് വീല്‍ എന്നിവയുണ്ട്.
റേഞ്ച് കുറഞ്ഞ വേരിയന്റിന് 7 ഇഞ്ച് സ്ക്രീനും ഡിജിറ്റല്‍ ക്ലസ്റ്ററുമാണ്. ഉയര്‍ന്ന മോഡലിന് 360 ഡിഗ്രി ക്യാമറ, ലതറേറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക് ബ്രേക്ക്, കണക്റ്റഡ് കാര്‍ടെക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ക്രൂസ് കണ്ട്രോള്, സണ്‍റൂഫ് എന്നിവയുണ്ട്. ഐസ് വാഹനത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയ എക്സ്റ്റീരിയറാണ് ഇവിക്ക്. നെക്സോണ്‍ ഇവിക്ക് സമാനമായി മുന്നില്‍ ഫുള്‍ വിഡ്ത്ത് എല്‍ഇഡി നല്കിയിരിക്കുന്നു. നെക്സോണിലേതു പോലുള്ള ഹെഡ്ലാംപ് ക്ലസ്റ്ററാണ്. ചാര്ജിങ്സോക്കറ്റ് മുന്നിലുള്ള ടാറ്റയുടെ ആദ്യ ഇവിയാണ് പഞ്ച്.
ബംപറിന്റെ താഴ്ഭാഗത്തിന് പുതിയ ഡിസൈനാണ്. സില്‍വര്‍ സ്കിഡ് പ്ലേറ്റും വെര്‍ട്ടിക്കല്‍ പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയിട്ടുണ്ട്. 16 ഇഞ്ച് അലോയ് വീലുകളും ഡിസ്ക് ബ്രേക്കും ഉണ്ട്.റേഞ്ചും കൂടുതല്‍ ടെക്നിക്കല്‍ വിവരങ്ങളും ടാറ്റ പുറത്തു വിട്ടിട്ടില്ല. സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് മോഡലുകളില്‍ പഞ്ച് ലഭിക്കും. 25 kWh,35 kWh ബാറ്ററി പായ്ക്കുകളാകും ഉപയോഗിക്കുക. 300 മുതല്‍ 600കീ.മി വരെ റേഞ്ച് ലഭിക്കും. റേഞ്ച് കുറഞ്ഞ മോഡലിന് 3.3 കിലോ വാട്ട് എസി ചാര്‍ജറും റേഞ്ച് കൂടിയ മോഡലിന് 7.2 കിലോവാട്ട് ചാര്‍ജറുമുണ്ട്. 7.2 കിലോ വാട്ട് മുതല്‍ 11 കിലോവാട്ട് വരെയുള്ള ഓണ്‍ബോര്‍ഡ് ചാര്‍ജര്‍, 150 കിലോ വാട്ട് വരെ എസി ഫാസ്റ്റ് ചാര്‍ജിങ് എന്നിവ ഈ പ്ലാറ്റ്ഫോമില്‍ സാധ്യം.
അതായത് 10 മിനിറ്റു കൊണ്ട് 100 കിലോമീറ്റര്‍ റേഞ്ച് ചാര്‍ജ് ചെയ്യാം. 80 മുതല്‍ 230 ബിഎച്ച്പി വരെ ശക്തിയുള്ള മോട്ടോര്‍ ഉള്‍ക്കൊള്ളിക്കാം. ബാറ്ററി പാക്കിനു സംരക്ഷണം നല്കുന്ന അതീവ ശക്തമായ ബോഡിപാനലുകള്ക്ക് ആഗോള ജിഎന്‍ക്യാപ്, ബിഎന്‍ ക്യാപ് തലത്തിലുള്ള സുരക്ഷയുണ്ട്. ട്രാന്‍സ് മിഷന് ടണല്‍ ഇല്ലാത്ത പരന്ന ഫ്ലോറില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്ഥല സൗകര്യം ലഭിക്കും. ഡ്രൈവിങ് ഡൈനാമിക്സും ഹാന്‍ഡ്ലിങ്ങും മെച്ചപ്പെടും. കുറഞ്ഞ സെന്റര്‍ ഓഫ് ഗ്രാവിറ്റി സുരക്ഷയും യാത്രാസുഖവും ഉയര്‍ത്തും. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്സി, ബ്ലൈന് വ്യൂ മോണിറ്റര്‍ തുടങ്ങിയവയും ഉണ്ട്.






